തിരുവനന്തപുരം നഗരസഭയിൽ പ്രതിപക്ഷ കൗൺസിലർമാരുടെ പ്രതിഷേധം; ഹാളിനുള്ളില്‍ കിടന്ന് ബിജെപി കൗണ്‍സിലര്‍

By സൂരജ് സുരേന്ദ്രന്‍.22 10 2021

imran-azhar


തിരുവനന്തപുരം: തലസ്ഥാനത്തെ നഗരസഭാ നികുതി ക്രമക്കേടിൽ പ്രതിഷേധിച്ച് പ്രതിപക്ഷ കൗൺസിലർമാർ ഹാളില്‍ കിടന്ന് പ്രതിഷേധിച്ചു.നികുതി തട്ടിപ്പുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ കൗൺസിലർമാർ രംഗത്തെത്തിയത്.

 

 

മേയറുടെ ചേംബറിന് മുന്നിൽ മുദ്രവാക്യവുമായി ബിജെപി- കോൺഗ്രസ് കൗൺസിലർമാർ കൗൺസിൽ ഹാളിൽ കിടന്നു പ്രതിഷേധിച്ചു. നികുതിപ്പണം കൊള്ളയടിച്ചവരെ ഭരണകൂടം പിന്തുണക്കുകയാണെന്ന് പ്രതിപക്ഷ കൗൺസിലർമാർ ആരോപിച്ചു.

 

 

തുടർന്ന് പോലീസ് സംരക്ഷണയിലാണ് കൗണ്‍സില്‍ യോഗം ആരംഭിച്ചത്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി യോഗം വിജയകരമായി അവസാനിച്ചതായി മേയര്‍ പ്രഖ്യാപിച്ചു. ഈ സമയത്തും കൗണ്‍സില്‍ ഹാളിനുള്ളില്‍ ബി.ജെ.പി അംഗങ്ങള്‍ പ്രതിഷേധിച്ചു.  

 

 

കഴിഞ്ഞ 24 ദിവസമായി നഗരസഭയ്ക്കുള്ളിൽ ബിജെപി കൗൺസിലർമാരുടെ പ്രതിഷേധസമരം തുടർന്ന് വരികയാണ്. മുഴുവന്‍ പ്രതികളേയും അറസ്റ്റ് ചെയ്യണമെന്നാണ് ബി.ജെപിയുടെ ആവശ്യം. ആര്‍ക്കെങ്കിലും പണം നഷ്ടപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്താന്‍ അദാലത്തും നഗരസഭയില്‍ പുരോഗമിക്കുന്നുണ്ട്.

 

 

 

 

OTHER SECTIONS