പാര്‍ട്ടി നിര്‍ദേശം; ബിജെപി എംപിമാരും എംഎല്‍എമാരും കോവിഡ് വാക്‌സിനെടുക്കണം

By Rajesh Kumar.01 03 2021

imran-azhar

 


ന്യൂഡല്‍ഹി: അര്‍ഹരായ എല്ലാ ബിജെപി എംപിമാരും എംഎല്‍എമാരും വാക്സിന്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പാര്‍ട്ടി. കോവിഡ് വാക്സിനേഷന്റെ രണ്ടാം ഘട്ടത്തിലാണ് ബിജെപിയുടെ നിര്‍ദേശം.

വാക്സിന്‍ സ്വീകരിക്കുന്നതിന് ജനങ്ങളില്‍ ആത്മവിശ്വാസം ഉണ്ടാക്കുമെന്നും അതിനാലാണ് ജനപ്രതിനിധികളോട് വാക്സിനേഷന് വിധേയരാവാന്‍ പാര്‍ട്ടി ആവശ്യപ്പട്ടുന്നതെന്നും ബിജെപി വിശദീകരിക്കുന്നു.

എംപിമാരും എംഎല്‍എമാരും പണം നല്‍കി വാക്സിന്‍ സ്വീകരിക്കണം. അവരവരുടെ മണ്ഡലങ്ങളില്‍ തന്നെ വാക്സിന്‍ സ്വീകരിക്കണമെന്നും പാര്‍ട്ടി നിര്‍ദേശത്തില്‍ പറയുന്നു.

രണ്ടാംഘട്ട വാക്സിന്‍ വിതരണത്തിന്റെ ആദ്യ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക് തുടങ്ങിയവര്‍ വാക്സിന്‍ സ്വീകരിച്ചിരുന്നു. ചൊവ്വാഴ്ച വാക്‌സിന്‍ സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ധനനും പറഞ്ഞു.

60 വയസ്സിനു മുകളിലുള്ളവരും 45വയസ്സിനു മുകളിലുള്ള രോഗബാധിതരുമായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും ഹര്‍ഷവര്‍ധന്‍ ആഹ്വാനം ചെയ്തു.

 

OTHER SECTIONS