രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി മോഷ്ടിച്ച കുടുംബപേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് ബിജെപി നേതാവ്

By online desk.15 12 2019

imran-azhar

 


ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് സംബിത് പത്ര. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി നെഹ്രു കുടുംബം മോഷ്ടിച്ച കുടുംബപ്പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി തയ്യാറാകണമെന്ന് സംബിത് പത്ര പറഞ്ഞു. 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തണമെന്ന ആവശ്യം നിരാകരിച്ച് തന്റെ പേര് രാഹുല്‍ സവര്‍ക്കര്‍ എന്നല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിനെ വിമര്‍ശനവുമായി പത്ര രംഗത്തെത്തിയത്.

 

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വീര്‍ സവര്‍ക്കറെ മണ്ണിന്റെ മകനെന്നാണ് വിശേഷിപ്പിച്ചിരുന്നതെന്നും എന്നാല്‍ അവരുടെ ചെറുമകന്‍ അദ്ദേഹത്തെ വാക്കുകളാല്‍ അപമാനിച്ചുവെന്നും പത്ര പറഞ്ഞു. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടിയാണ് ഗാന്ധി എന്ന പേര് അവര്‍ മോഷ്ടിച്ചതെന്നും ആ പേര് ഉപേക്ഷിക്കാന്‍ രാഹുല്‍ തയ്യാറാകണമെന്നും സംബിത് പത്ര കൂട്ടിച്ചേര്‍ത്തു.

 

 

 

OTHER SECTIONS