കോഹ്ലി അനുഷ്‌കയെ ഉപേക്ഷിക്കണം: വിചിത്ര ആവിശ്യവുമായി ബിജെപി എംഎല്‍എ

By Abu Jacob .27 05 2020

imran-azhar

 

 

ലക്നോ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്ന് ആവിശ്യവുമായി ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി എംഎല്‍എ നന്ദ കിഷോര്‍ ഗുര്‍ജ. പാതാള്‍ ലോക് വെബ് സീരിസുമായി ബന്ധപ്പെട്ട വിവാദത്തിലാണ് എംഎല്‍എയുടെ പരാമര്‍ശം.വെബ് സീരീസ് വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നുവെന്നും സീരീസില്‍ തന്റെ ചിത്രം അനുമതിയില്ലാതെ ഉപയോഗിച്ചുവെന്നാണു എംഎല്‍എയുടെ ആരോപണം. വെബ് സീരീസിന്റെ പ്രൊഡ്യൂസറായ അനുഷ്‌ക ശര്‍മയ്‌ക്കെതിരെ നന്ദകിഷോര്‍ പൊലീസിലും പരാതിപ്പെട്ടിട്ടുണ്ട്. 

ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനാണ് കോഹ്‌ലി. അദ്ദേഹം തന്റെ ഭാര്യയെ ഇത്തരത്തിലെ പ്രവര്‍ത്തികള്‍ ചെയ്യാന്‍ അനുവദിക്കരുത്. എത്രയും പെട്ടന്ന് അനുഷ്‌കയുമായുള്ള വിവാഹ ബന്ധം കോഹ്‌ലി വേര്‍പെടുത്തണം. ഇത്തരത്തില്‍ ഒരു നീക്കം ക്യാപ്റ്റനില്‍ നിന്ന് ഉണ്ടായാല്‍ അത് എല്ലാവര്‍ക്കുമൊരു ശക്തമായ താക്കിത് ആയിരിക്കുമെന്നും നന്ദ കിഷോര്‍ പറഞ്ഞു.

 

OTHER SECTIONS