മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കരുത്; ബിജെപി എംഎല്‍എ

By online desk.29 01 2020

imran-azhar

 


ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ബിജെപി എംഎല്‍എ രംഗത്ത്. മധ്യപ്രദേശിലെ മെയ്ഹറില്‍ നിന്നുള്ള എംഎല്‍എയാണ് നാരായണ്‍ ത്രിപാഠിയാണ് പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ പ്രതികരണവുമായി എത്തിയത്. രാജ്യത്തിന് പൗരത്വ നിയമ ഭേദഗതി ഒരുതരത്തിലും ഗുണകരമാവില്ലെന്നും മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കരുതെന്നും ബിജെപി എംഎല്‍എ നാരായണ്‍ ത്രിപാഠി പറഞ്ഞു.

 


രാജ്യത്തിന്‍റെ തെരുവുകളില്‍ കലാപാന്തരീക്ഷം സൃഷ്ടിക്കാന്‍ മാത്രമാണ് നിയമം സഹായിക്കൂവെന്നും കേന്ദ്രസര്‍ക്കാര്‍ അംബേദ്കറുടെ ഭരണഘടന പിന്തുടരാന്‍ തയ്യാറാവണം, അല്ലാത്തപക്ഷം ഭരണഘടന കീറിയെറിഞ്ഞ് കളയണം എന്നും നാരായണ്‍ ത്രിപാഠി ആവശ്യപ്പെടുന്നു. പുരോഗതി ആവശ്യമുള്ള ഒരു രാജ്യത്തില്‍ ആഭ്യന്തര കലാപ സമാനമായ സാഹചര്യം ഉചിതമല്ല. അത്തരമൊരു സാഹചര്യം നല്ലതല്ലെന്ന് തിരിച്ചറിയുന്നതുകൊണ്ടാണ് പൗരത്വ നിയമ ഭേദഗതിയെ എതിര്‍ക്കുന്നതെന്നും വോട്ട് ബാങ്കിനെ മാത്രം ലക്ഷ്യമിട്ടാണ് പൗരത്വ നിയമ ഭേദഗതിയെന്നും ത്രിപാഠി കൂട്ടിച്ചേര്‍ത്തു.

 

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം താന്‍ കോണ്‍ഗ്രസില്‍ ചേരാന്‍ പോകുന്നുവെന്നതിന്‍റെ സൂചനയല്ലെന്നും കേന്ദ്രസര്‍ക്കാരിന് രണ്ട് ആശയം പാടില്ലെന്നും ഒന്നുകില്‍ ഭരണഘടനയില്‍ അടിയുറച്ച് നില്‍ക്കണം, അല്ലെങ്കില്‍ ബിജെപി ഉയര്‍ത്തുന്ന ആശയങ്ങളെ മുറുകെ പിടിക്കണമെന്നും ത്രിപാഠി വ്യക്തമാക്കി.

 

 

 

OTHER SECTIONS