ക്ഷേത്രം പണിത് നരേന്ദ്ര മോദിയെ പ്രതിഷ്ഠിക്കാനൊരുങ്ങി ബി ജെ പി എം എല്‍ എ

By praveenprasannan.24 05 2020

imran-azhar

ഡെറാഡൂണ്‍: ക്ഷേത്രം നിര്‍മിമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിഷ്ഠിക്കുമെന്ന് ഉത്തരാഖണ്ഡ് ബി.ജെ.പി എം.എല്‍.എ ഗണേഷ് ജോഷി. മോദി പ്രാര്‍ത്ഥന പുറത്തിറക്കിയതിന് പിന്നാലെയാണ് മോദിക്ക് വേണ്ടി ക്ഷേത്രം നിര്‍മ്മിക്കാനുള്ള എം.എല്‍.എയുടെ നീക്കം. ലോക്ഡൗണ്‍ അവസാനിക്കുമ്പോള്‍ ക്ഷേത്രം പണി തുടങ്ങുമെന്നാണ് മസൂരി മണ്ഡലത്തില്‍ നിന്നുള്ള എം.എല്‍.എയായ ഗണേഷ് ജോഷി പറയുന്നത്.


പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വളരെ ബഹുമാനമാണെന്നും അദ്ദേഹം ഇന്ത്യയുടെ മാത്രമല്ല ലോക നേതാവ് കൂടിയാണെന്നും ഗണേഷ് ജോഷി പറയുന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്‌പോലും അദ്ദേഹത്തോട് ഭയഭക്തി ബഹുമാനമാണ്.

ദിവസം 18 മണിക്കൂര്‍ മോദി ജോലി ചെയ്യുന്നു. ദൈവീക ശക്തി അദ്ദേഹത്തിന് ഉണ്ടെന്നുളളതിന്റെ വ്യക്തമായ സൂചനയാണിതെന്നാണ് ഗണേഷിന്റെ പക്ഷം. ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തനം അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനാണെന്നും ഗണേഷ് ജോഷി പറഞ്ഞു. സ്വന്തം വീട്ടിലെ പൂജാ മുറിയില്‍ ദൈവങ്ങളുടെ ചിത്രത്തിനൊപ്പം മോദിയുടെ ചിത്രവും വച്ചിട്ടുണ്ട് ഇദ്ദേഹം.

OTHER SECTIONS