രാമക്ഷേത്ര നിർമ്മാണത്തിൽ നിന്നും പിന്നോട്ടില്ല: അമിത് ഷാ

By Sooraj Surendran .11 01 2019

imran-azhar

 

 

ന്യൂ ഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിൽ നിന്നും ഒരടി പിന്നോട്ടില്ലെന്ന് ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ. രാമക്ഷേത്ര നിർമ്മാണത്തെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാന ആയുധമാക്കുമെന്നും അമിത് ഷാ പറഞ്ഞു. എന്നാൽ രാമക്ഷേത്ര നിർമ്മാണത്തിന് തടസം നിൽക്കുന്നത് പ്രതിപക്ഷമാണെന്നും അമിത് ഷാ കുറ്റപ്പെടുത്തി. പ്രധാനമായും ക്ഷേത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് ലഭിക്കേണ്ടത് സുപ്രീംകോടതിയുടെ ഉത്തരവ് മാത്രമാണെന്നും, എന്നാൽ പല പല കാരണങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ഇത് തടസപ്പെടുത്തുകയാണെന്നും അമിത് ഷാ പറഞ്ഞു. ഡൽഹി രാം ലീല മൈതാനത്ത് പാർട്ടി ദേശീയ കൺവൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കോൺഗ്രസ് അധ്യക്ഷനെക്കാൾ ബുദ്ധിയുള്ളവരാണ് രാജ്യത്തെ ജനങ്ങളെന്ന് രാഹുൽ ഗാന്ധിയെ പരിഹസിച്ച് അമിത് ഷാ പറഞ്ഞു.

 

OTHER SECTIONS