144 ലംഘിച്ച്‌ രണ്ടു വട്ടം പൊതുയോഗം നടത്തിയതിന് ബിജെപി ക്ക് 6 മാസം തടവ്

By uthara.15 03 2019

imran-azhar

 

ജയ്പുര്‍: രണ്ടു വട്ടം 1 44 ലംഘിച്ച്‌ കൊണ്ട് പൊതുയോഗം നടത്തിയ ബിജെപി എംപി കിരോഡി ലാല്‍ മീനയ്ക്കു 6 മാസം തടവ്. രാജസ്ഥാനിലെ ഗാംഗപുര്‍ സിറ്റി കോടതി ആണ് തടവ് ശിക്ഷ വിധിച്ചത് . റെയില്‍വേയ്ക്കു നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്‍കാനും പിഴയായി 10,000 രൂപ അടയ്ക്കാനും കോടതി നിർദ്ദേശിച്ചു .

 

നിയമം ലംഘിച്ചു കൊണ്ട് രണ്ടുതവണ യോഗം നടത്തിയതുമായി ബന്ധപ്പെട്ടുള്ള ഒരേ കേസിൽ 6 മാസം വീതം കോടതി തടവു വിധിചെങ്കിലും ശിക്ഷ ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതി എന്ന് അറിയിക്കുകയും ചെയ്തു .009-10 കാലഘട്ടത്തിലെ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത് .

OTHER SECTIONS