തെലങ്കാനയിൽ അധികാരത്തിലെത്തിയാൽ ഹൈദരാബാദിന്റെ പേര് മാറ്റും: രാജാ സിംഗ്

By Sooraj Surendran.09 11 2018

imran-azhar

 

 

ഹൈദരാബാദ്: തെലങ്കാനയിൽ ബിജെപി അധികാരത്തിലെത്തിയാൽ ഹൈദരാബാദ് നഗരത്തിന്റെ പേര് മാറ്റുമെന്ന് ബിജെപി നേതാവ് രാജാ സിംഗ്. പേര് മാറ്റി ഏതെങ്കിലും മഹദ്വ്യക്തികളുടെ പേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 16ാം നൂറ്റാണ്ടിൽ ഹൈദരാബാദ് ഭരിച്ച കുതബ് ഷാഹിസ് ആണ് ‘ഭാഗ്യനഗർ’ എന്ന പേര് ആക്കുമെന്നാണ് അദ്ദേഹം പറയുന്നത്.

 

ഡിസംബർ 7നാണ് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ തിരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരുകയാണെങ്കിൽ വികസനത്തിന് പ്രാധാന്യം നൽകുമെന്നും, അതോടൊപ്പം നഗരങ്ങളുടെ പേരുകൾ മാറ്റി രാജ്യത്തിനും തെലങ്കാനയ്ക്കും ധർമത്തിനുമായി പ്രവർത്തിച്ചവരുടെ പേരുകൾ ആക്കുമെന്നും രാജാ സിംഗ് പി ടി ഐയോട് പറഞ്ഞു. എഐഎംഐഎം പ്രസിഡന്റ് അസാസുദ്ദീൻ ഒവൈസി അമിത് ഷായ്ക്ക് മുസ്‌ലിം രഹിത ഇന്ത്യയാണ് വേണ്ടതെന്ന് പ്രതികരിച്ചിരുന്നു ഇതിനെതിരെയും രാജാ സിംഗ് പ്രതികരിച്ചു.

OTHER SECTIONS