കടന്നപ്പള്ളിക്കു നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി

By Anju N P.25 Feb, 2018

imran-azhar

 

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിക്കു നേരെ കരിങ്കൊടി വീശി. ക.സുധാകരന്റെ നിരാഹാര സത്യഗ്രഹം അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടാത്തതില്‍ പ്രതിഷേധിച്ചാണ് ഈ പ്രതിഷേധം.

 

കണ്ണൂരിലെ സൈക്ലിങ് പരിപാടിക്കെത്തിയ മന്ത്രി സൈക്കിള്‍ സവാരി കഴിഞ്ഞ് ഔദ്യോഗിക വാഹനത്തിനു വേണ്ടി റോഡരികില്‍ കാത്തു നില്‍ക്കുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് ലോക്‌സഭാ മണ്ഡലം പ്രസിഡന്റ് ജോഷി കണ്ടത്തിലിന്റെ നേതൃത്വത്തില്‍ ഒരു സംഘമെത്തി കരിങ്കൊടി വീശുകയായിരുന്നു. പൈലറ്റ് വാഹനത്തിലെ പൊലീസുകാര്‍ ഉടന്‍ മന്ത്രിയെ സ്ഥലത്തു നിന്നു നീക്കി.

 

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.കെ.സുധാകരന്‍ കലക്ടറേറ്റിനു മുന്‍പില്‍ അനിശ്ചിതകാല നിരാഹാര സമരം നടത്തുകയാണ്. നിരാഹാരം ഇന്ന് ഏഴാം ദിവസത്തേക്കു പിന്നിട്ടു. സുധാകരന്റെ ആരോഗ്യനില കൂടുതല്‍ മോശമായിട്ടുണ്ട്.

 

OTHER SECTIONS