മുത്തങ്ങയില്‍ 19 ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ടുപേര്‍ അറസ്റ്റില്‍

By anju.12 02 2019

imran-azhar

 

കല്‍പ്പറ്റ: മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നിന്നും 19 ലക്ഷം രൂപയുടെ കുഴല്‍പ്പണം കടത്താന്‍ ശ്രമിച്ച രണ്ടു പേരെ എക്‌സൈസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി. കോഴിക്കോട് കൊടുവള്ളി സ്വദേശി സുല്‍ഫിക്കര്‍ അലി, (32), കോഴിക്കോട് കൊളത്തറ സ്വദേശി കെ.പി മുഹമ്മദ് ബഷീര്‍ (31) എന്നിവരാണ് പിടിയിലായത്. മൈസൂരുവില്‍ നിന്നും കോഴിക്കോട്ടേക്ക് കാറില്‍ കടത്തുകയായിരുന്ന പണമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടിച്ചത്.

 

എക്‌സൈസ് ഇന്‌സ്‌പെക്ടര്‍മാരായ എം.സുനില്‍, ബെന്നി ജോര്ജ്, പ്രിവന്റീവ് ഓഫീസര്‍മാരായ കെ.രമേഷ്, പി.എസ്. വിനീഷ്, ഏലിയാസ് വി.പി, അബ്ദുള്‍ സലീം, സിഇഒ പ്രജീഷ്, ബീരാന്‍ കോയ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. പിടിയിലായവരെയും പണവും ബത്തേരി പോലീസിന് കൈമാറി.

 

OTHER SECTIONS