ശ്രീലങ്ക പള്ളികളിലെ സ്ഫോടനം; മരിച്ചവരുടെ എണ്ണം 156 ആയി നിരവധി പേർക്ക് പരിക്ക്

By Sooraj Surendran.21 04 2019

imran-azhar

 

 

കൊളംബോ: കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നിവിടങ്ങളിൽ നടന്ന സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 156 ആയി. 300 ലധികം പേർക്ക് പരിക്കേറ്റു. ഈസ്റ്റർ ആഘോഷങ്ങൾക്കിടയിൽ രാവിലെ 8: 45നാണ് മൂന്നു പള്ളികളിലും മൂന്നു ഹോട്ടലുകളിലും സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ കൊളംബോ നാഷനൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അതേസമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.ശ്രീലങ്കയിലെ പ്രശസ്ത പള്ളികൾ ലക്ഷ്യം വെച്ചാണ് സ്ഫോടനം നടന്നത്. ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

OTHER SECTIONS