ഈസ്റ്റർ ആഘോഷങ്ങൾക്കിടയിൽ ശ്രീലങ്കയിലെ പള്ളികളിൽ സ്ഫോടനം: 25 പേർ മരിച്ചതായി റിപ്പോർട്ട്

By Sooraj Surendran.21 04 2019

imran-azhar

 

 

കൊളംബോ: ഈസ്റ്റർ ആഘോഷങ്ങൾക്കും പ്രാർത്ഥനകൾക്കുമിടയിൽ ശ്രീലങ്കയിലെ പള്ളികളിൽ സ്ഫോടനം. രാവിലെ 8:45 നാണ് സ്ഫോടനം നടന്നത്. രണ്ട് പള്ളികളിലായി നിരവധി തവണയാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ 80ലധികം പേർക്ക് പരിക്കേറ്റു. കൊളംബോയിലെ സെന്റ് ആന്റണീസ് ചർച്ച്, നെഗോമ്പോയിലെ സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് എന്നിവിടങ്ങളിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിൽ പരിക്കേറ്റവരെ കൊളംബോ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലും സ്ഫോടനം നടന്നു. സ്ഫിടനത്തിൽ 25 പേർ മരിച്ചതായും 500 പേർക്ക് പരിക്കേറ്റതായും സ്ഥിതീകരിക്കാത്ത റിപ്പോർട്ടുണ്ട്.

OTHER SECTIONS