ബഹിരാകാശം തൊടാൻ ജെഫ് ബെസോസ്, സംഘത്തിൽ 18കാരി ഒലിവർ ഡീമനും

By Sooraj Surendran.19 07 2021

imran-azhar

 

 

ബഹിരാകാശം തൊടാൻ ആമസോണ്‍ തലവന്‍ ജെഫ് ബെസോസ് ചൊവ്വാഴ്ച യാത്ര തിരിക്കും. ബെസോസിന്റെ സ്പേസ് കമ്പനിയായ ബ്ലൂ ഒറിജിന്റെ പേടകത്തിലാണ് ബഹിരാകാശം തൊടാൻ യാത്ര തിരിക്കുക.

 

ജെഫ് ബെസോസിന്റെ സഹോദരൻ മാർക്ക് ബെസോസ്, 82 കാരി വാലി ഫങ്ക് , 18 വയസുള്ള ഒലിവർ ഡീമൻ എന്നിവരടങ്ങുന്ന സംഘത്തോടൊപ്പമാണ് യാത്ര.

 

യാത്ര വിജയകരമായി പര്യവസാനിച്ചാൽ ബഹിരാകാശത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ വനിതയാകും ഫങ്ക്.

 

ഒലിവർ ഏറ്റവും പ്രായം കുറഞ്ഞയാളും. ഏറ്റവും പ്രിയപ്പെട്ട സുഹൃത്തിനൊപ്പമുള്ള ഏറ്റവും വലിയ സാഹസികകൃത്യത്തിനാണ് ഒരുങ്ങുന്നതെന്നും ബെസോസ് യാത്രയെ വിശേഷിപ്പിക്കുന്നു.

 

59 അടി ഉയരമുള്ള റോക്കറ്റിലാണ് ആറു സീറ്റുള്ള പേടകം ബഹിരാകാശത്തേക്ക് വിക്ഷേപിക്കുക.

 

റോക്കറ്റിൽനിന്ന് ബന്ധം വിച്ഛേദിച്ച ശേഷം ഭൂമിയിൽനിന്ന് 60 മൈൽ(ഏകദേശം 96 കി.മീറ്റർ) അകലെ വരെ പറന്ന് ബഹിരാകാശത്തിൻറ തൊട്ടടുത്തുവരെയെത്തും ബെസോസിനെയും വഹിച്ചുകൊണ്ട് പറക്കുന്ന പേടകമെന്ന് ബ്ലൂ ഒറിജിൻ അവകാശപ്പെടുന്നു.

 

OTHER SECTIONS