ബ്ലൂവെയ്ൽ ഗെയിം: പത്താം ക്ലാസുകാരൻ ജീവനൊടുക്കി

By BINDU PP.13 Aug, 2017

imran-azhar

 


കോൽക്കത്ത: ബ്ലൂവെയ്ൽ ഗെയിം രാജ്യത്ത് ഒരാളുടെ കൂടെ ജീവനടുത്തു. പശ്ചിമബംഗാളിലെ കിഴക്കൻ മിഡ്നാപ്പൂരിലാണ് ഗെയിം കളിച്ച പത്താം ക്ലാസുകാരൻ ജീവനൊടുക്കിയത്. അങ്കൻ ദേ (15) ആണ് ഗെയിമിന്‍റെ കൊലവിളിക്കിരയായത്.ശനിയാഴ്ച രാത്രി കുളിക്കാൻ പോയ കുട്ടിയെ ഏറെനേരം കഴിഞ്ഞിട്ടും ബാത്ത്റൂമിനു പുറത്തേക്ക് കാണാത്തതിനേത്തുടർന്ന് ബന്ധുക്കൾ വാതിലിൽ മുട്ടിവിളിച്ചു. വിളി കേൾക്കാഞ്ഞതിനേത്തുടർന്ന് വാതിൽ ചവിട്ടി തുറന്നപ്പോഴാണ് അങ്കൻ മരിച്ച് കിടക്കുന്നത് കണ്ടത്. തല പ്ലാസ്റ്റിക് കവറുകൊണ്ട് മൂടിയിരുന്നുവെന്നും, കഴുത്ത് മുറുക്കി കെട്ടിയിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു.പിന്നീട് അങ്കന്‍റെ സുഹൃത്താണ്, കുട്ടി ബ്ലൂവെയ്ൽ ഗെയിം കളിച്ചിരുന്നുവെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ മാസം മുംബൈയിലും ' കൊലയാളി ഗെയിം' കളിച്ച് ഒൻപതാം ക്ലാസുകാരൻ ജീവനൊടുക്കിയിരുന്നു.

OTHER SECTIONS