തിരുവനന്തപുരത്ത് വള്ളം മറിഞ്ഞു മത്സ്യ തൊഴിലാളി മരിച്ചു

By online desk .21 09 2020

imran-azhar

 

തിരുവനന്തപുരം: വള്ളം മറിഞ്ഞു മത്സ്യ തൊഴിലാളി മരിച്ചു . തുമ്പ സ്വദേശി എബ്രഹാം കോര ആണ് മരിച്ചത് .61 വയസായിരുന്നു. ശക്തമായ തിരയിലും ചുഴിയിലും വള്ളം മറിയുകയായിരുന്നു. മത്സ്യ ബന്ധനത്തിന് പുറപ്പെട്ടപ്പോഴാണ് സംഭവം സംഭവിച്ചത്. അപകടസമയത്ത് ഏഴുപേർ വള്ളത്തിലുണ്ടായിരുന്നു കൂടെയുള്ളവർ എബ്രഹാമിനെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം തിരുവനന്തപുരം
മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുയാണ്. തിരുവനന്തപുരം ജില്ലയിൽ മത്സ്യബന്ധനം നിരോധിച്ചിരിക്കെയാണ് അപകടം.അറബിക്കടയിൽ ശ്കതമായ കാലാവര്ഷകാറ്റ് വീശുന്നതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോവരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു

 

OTHER SECTIONS