ചെസ് മത്സര വിജയികൾക്കുള്ള സമ്മാനദാനം ബോബി ചെമ്മണ്ണൂർ നിർവ്വഹിച്ചു

By Sooraj Surendran .21 05 2019

imran-azhar

 

 

തൃശൂർ: ദേവമാതാ പബ്ലിക് സ്‌കൂള്‍ ദര്‍ശന ക്ലബ്ബിന്റെയും കേരള ചെസ്സ് അസോസിയേഷന്‍ ഫോര്‍ ബ്ലൈന്‍ഡ്‌സിന്റെയും ആഭി മുഖ്യത്തില്‍ നടന്ന ചെസ്സ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനം സ്‌പോര്‍ട്‌സ്മാനും ബിസിനസ് മാനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ. ബോബി ചെമ്മണൂര്‍ നിർവ്വഹിച്ചു. റവ. ഫാദര്‍ ഷാജു എടമന അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോ. ഗോപകുമാര്‍ (കാര്‍ഡിയാക് സര്‍ജന്‍, അമലാ ഹോസ്പിറ്റല്‍) മുഖ്യാതിഥിയായും, വിജയ് മോഹന്‍ (മാനേജര്‍, പുളിമൂട്ടില്‍ സില്‍ക്‌സ്) വിശിഷ്ടാതിഥിയായും പങ്കെടുത്തു.നൗഷാദ് ഇ.പി.(സെക്രട്ടറി, കെ.സി.എ.ബി.), സ്റ്റാന്‍ലി കെ. തോമസ് (സെക്രട്ടറി, എ.സി.എം.ഐ.) റവ. ഫാദര്‍ സോളമന്‍ കടമ്പാട്ട് (ഡയറക്ടര്‍,ദര്‍ശന ക്ലബ്ബ്) അഞ്ജു വില്‍സണ്‍ എന്നിവരും പങ്കെടുത്തു.

OTHER SECTIONS