ജമ്മു കശ്മീരിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

By സൂരജ് സുരേന്ദ്രന്‍.13 10 2021

imran-azhar

 

 

തിരുവനന്തപുരം: ജമ്മു കശ്മീരിലെ പൂഞ്ചില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച മലയാളി സൈനികന്‍ എച്ച് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു.

 

പാങ്ങോട് സൈനിക ആശുപത്രിയിൽ ഇന്ന് മൃതദേഹം സൂക്ഷിക്കും. രാത്രി ഒമ്പതരയോടെയാണ് വൈശാഖിന്റെ മൃതദേഹം തിരുവനന്തപുരത്തെത്തിച്ചത്. ജന്മനാടായ കുടവട്ടൂരിലേക്ക് നാളെ രാവിലെ കൊണ്ടുപോകും.

 

പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ധനമന്ത്രിമന്ത്രി കെഎന്‍ ബാലഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ് എംപി എന്നിവര്‍ വൈശാഖിന്റെ മൃതദേഹത്തിൽ അന്തിമോപചാരമര്‍പ്പിച്ചു.

 

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ കൊട്ടാരക്കര സ്വദേശി വൈശാഖ് അടക്കം അഞ്ച് പേർക്ക് വീരമൃത്യു.

 

ഭീകരർ ഒളിച്ചിരിക്കുന്നതായുള്ള രഹസ്യവിവരത്തെ തുടർന്ന് സുരക്ഷാസേന ദേര കി ഗാലിക്കടുത്തുള്ള ഗ്രാമത്തിൽ തെരച്ചിൽ നടത്തവെയാണ് വെടിവയ്പുണ്ടായത്.

 

ഹരികുമാര്‍-ബീനകുമാരി ദമ്പതിമാരുടെ മകനായ വൈശാഖ് നാലുവര്‍ഷം മുമ്പാണ് കരസേനയില്‍ ചേര്‍ന്നത്. ശില്‍പ സഹോദരിയാണ്.

 

OTHER SECTIONS