ഉത്തർപ്രദേശിൽ കാണാതായ 12കാരി കൊല്ലപ്പെട്ടു; മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

By Sooraj Surendran.03 03 2021

imran-azhar

 

 

ഉത്തർപ്രദേശ്: ബുലന്ദ് ശഹറിൽ ഫെബ്രുവരി 25ന് കാണാതായ പെൺകുട്ടിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.

 

മൃതദേഹം കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്. വീടിന് സമീപത്തെ വയലിൽ കുടുംബാംഗങ്ങൾക്കൊപ്പം പെൺകുട്ടി എത്തിയിരുന്നു.

 

പിന്നാലെ വെള്ളം കുടുക്കാൻ പോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

 

പിന്നാലെ നടന്ന അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം കൊന്ന് കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്.

 

പ്രതിയെന്ന് സംശയിക്കുന്ന 22കാനെ ഹിമാചൽ പ്രദേശിലെ ഷിംലയിൽ നിന്ന് പൊലീസ് പിടികൂടി.

 

OTHER SECTIONS