കോഴിക്കോട് തോണി മറിഞ്ഞു കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

By Web Desk.25 09 2022

imran-azhar

 

 


കോഴിക്കോട്: പുറക്കാട് അകലാപ്പുഴയില്‍ തോണി മറിഞ്ഞ് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മുചുകുന്ന് സ്വദേശി അഫ്‌നാസ് (21) ആണ് മരിച്ചത്.

 

നാല് പേര്‍ക്ക് സഞ്ചരിക്കാവുന്ന ഫൈബര്‍ തോണി മറിഞ്ഞായിരുന്നു അപകടം. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടമുണ്ടായത്. കൂടെയുണ്ടായിരുന്ന മൂന്ന് പേര്‍ നീന്തി രക്ഷപ്പെട്ടു.

 

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേനയുടെ മുങ്ങല്‍ വിദഗ്ദരും, നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി രാത്രിയോടെ മൃതദേഹം കണ്ടെത്തി.

 

 

 

OTHER SECTIONS