ബോളിവുഡ് താരം ധര്‍മ്മേന്ദ്ര ആശുപത്രിയില്‍

By sruthy sajeev.21 Dec, 2016

imran-azhar

ന്യൂഡല്‍ഹി: പ്രശസത് ബോളിവുഡ് താരം ധര്‍മ്മേന്ദ്രയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് മുംബൈയിലെ നാനാവതി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആരോഗ്യനില മെച്ചപെ്പട്ടതായും കുറച്ചു ദിവസങ്ങള്‍ക്കകം അദ്ദേഹത്തിനു വീട്ടില്‍ പോകാന്‍ സാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

 

ബോളിവുഡിലെ എക്കാലത്തേയും മികച്ച ചിത്രം ഷോലെയിലെ കഥാപാത്രമാണ് ധര്‍മ്മേന്ദ്രയെ ശ്രദ്ധേയനാക്കിയത്. അനുപമ, ചുപ്‌കേ ചുപ്‌കേ, നസീബ്, ഡ്രീംഗേള്‍, ചാരസ് തുടങ്ങി നൂറോളം ചിത്രങ്ങളില്‍ ധര്‍മ്മേന്ദ്ര അഭിനയിച്ചിട്ടുണ്ട്.