തിരഞ്ഞെടുപ്പ് റാലിക്കിടെ അഫ്ഗാനിസ്ഥാനിൽ സ്ഫോടനം; 24 പേർ കൊല്ലപ്പെട്ടു, മുപ്പതോളം പേർക്ക് പരിക്ക്

By Sooraj Surendran.17 09 2019

imran-azhar

 

 

കാബൂൾ: അഫ്ഗാൻ പ്രസിഡന്റ് അഷ്റഫ് ഗനി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെ ബോംബ് സ്ഫോടനം. സ്‌ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും, മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഫ്ഗാനിസ്ഥാനിലെ പർവാൻ പ്രവിശ്യയിൽ ചാരികാറിലാണ് സ്ഫോടനം നടന്നത്. ഈ മാസം 28ന് നടക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ റാലിക്കിടെയാണ് സ്ഫോടനം നടന്നത്. അതേസമയം ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിൽ പ്രസിഡന്റ് അഷ്റഫ് ഗനിക്ക് പരിക്ക് സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തമായ വിവരം ലഭ്യമായിട്ടില്ല. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.

 

OTHER SECTIONS