സൈനിക പരിശീലനത്തിനിടെ കാശ്മീരിൽ സ്ഫോടനം: എട്ട് പേർക്ക് പരിക്ക്

By Sooraj Surendran .22 05 2019

imran-azhar

 

 

ശ്രീനഗർ: സൈനിക പരിശീലനത്തിനിടെ കാശ്മീരിൽ സ്ഫോടനം നടന്നു. സ്‌ഫോടനത്തിൽ എട്ട് പേർക്ക് പരിക്കേറ്റു. പൂഞ്ചിൽ ബുധനാഴ്ച ഉച്ചയോടെയാണ് അപകടം നടന്നത്. നിയന്ത്രണ രേഖയ്ക്ക് സമീപം നടന്ന അപകടത്തിൽ ഒരു സൈനികന്റെ നില ഗുരുതരമാണ്. സ്‌ഫോടനത്തിന് പിന്നാലെ പൂഞ്ചിലുണ്ടായത് ഐഇഡി സ്ഫോടനമാണെന്നും, സ്‌ഫോടനത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായും വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് സൈനിക വൃത്തങ്ങൾ അപകടത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്.

OTHER SECTIONS