കോൺഗ്രസ് എംഎൽഎയുടെ വീടിന് മുന്നിൽ സ്ഫോടനം

By Sooraj Surendran .19 05 2019

imran-azhar

 

 

ബംഗളുരു: കർണാടകയിൽ കോൺഗ്രസ് എംഎൽഎയുടെ വീടിന് മുന്നിൽ സ്ഫോടനം നടന്നു. സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. വഴിയാത്രക്കാരനായ വെങ്കിടേഷ് എന്നയാളാണ് കൊല്ലപ്പെട്ടത്. ബംഗളൂരുവിലെ രാജരാജേശ്വര നഗറിൽ ഞായറാഴ്ച രാവിലെയോടെയാണ് സ്ഫോടനം നടന്നത്. സംഭവത്തെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. എംഎൽഎ മുനിരത്നയുടെ വീടിനു മുന്നിലാണ് സ്ഫോടനം നടന്നത്. സ്‌ഫോടനത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പ്രതികൾക്കായി പോലീസ് വല വിരിച്ചുകഴിഞ്ഞു.

OTHER SECTIONS