അഫ്ഗാനിസ്ഥാനില്‍ ബോംബ് സ്‌ഫോടനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകനുള്‍പ്പെടെ രണ്ട് മരണം

By praveenprasannan.31 05 2020

imran-azhar

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മാദ്ധ്യമപ്രവര്‍ത്തകനുള്‍പ്പെടെ രണ്ട് പേര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളില്‍ സ്വകാര്യ വാര്‍ത്താ ചാനലിന്റെ വാഹനത്തിനു നേര്‍ക്കായിരുന്നു ആക്രമണമുണ്ടായത്.


വഴിയിരികില്‍ സ്ഥാപിച്ചിരുന്ന ബോംബ് പൊട്ടി വാഹനം തകരുകയായിരുന്നു. മാദ്ധ്യമപ്രവര്‍ത്തകന് പുറമെ വാഹനത്തിന്റെ ഡ്രൈവറാണ് കൊല്ലപ്പെട്ടത്. കുര്‍ഷിദ് ടിവി ചാനലിന്റെ വാഹനമാണ് ആക്രമിക്കപ്പെട്ടത്.


ചാനല്‍ ജീവനക്കാര്‍ സഞ്ചരിച്ച മിനിവാനില്‍ 15 പേരുണ്ടായിരുന്നു. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

OTHER SECTIONS