ഉപേക്ഷിക്കപ്പെട്ട ബാഗില്‍ ബോംബ്, നിയന്ത്രിത സ്ഫോടനത്തിലൂടെ നിര്‍വീര്യമാക്കി

By Avani Chandra.14 01 2022

imran-azhar

 

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ബാഗില്‍ ബോംബ്. കിഴക്കന്‍ ഡല്‍ഹിയിലെ ഗാസിപുരില്‍ പൂക്കച്ചവടം നടത്തുന്ന മാര്‍ക്കറ്റിലാണ് ബോംബ് കണ്ടെത്തിയത്.

 

ബോംബ് സ്‌ക്വാഡും എന്‍എസ്ജി കമാന്‍ഡോകളും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. തുടര്‍ന്ന് സുരക്ഷാ മുന്‍കരുതലുകളോടെ നിയന്ത്രിത സ്ഫോടനത്തിലൂടെ ബോംബ് നിര്‍വീര്യമാക്കി. പ്രദേശത്ത് പോലീസിനെ വിന്യസിച്ച് സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

OTHER SECTIONS