ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ മാരകമായേക്കാം

By Veena Viswan.23 01 2021

imran-azhar

ലണ്ടന്‍: യുകെയില്‍ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കോവിഡ് വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് തെളിവുകളുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.

 

വകഭേദം വന്ന കൊറോണ വൈറസ് ചില പ്രായക്കാര്‍ക്ക് 30 മുതല്‍ 40 ശതമാനം വരെ മാരകമായേക്കാമെന്നാണ് ശാസ്ത്രജ്ഞനായ പാട്രിക് വാലന്‍സിന്റെ അഭിപ്രായം. ഇതില്‍ പഠനം ആവശ്യമാണ്.

 

കൂടുതല്‍ വേഗത്തില്‍ വ്യാപിക്കുന്നതിനു പുറമേ, വകഭേദം വന്ന വൈറസിന് ഉയര്‍ന്ന തോതിലുള്ള മരണ നിരക്കുമായി ബന്ധമുണ്ടെന്നും എന്നാല്‍ മരണസംഖ്യയുടെ കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

രാജ്യത്തെ ആകെ മരണം 95,981 ആയി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കോവിഡ് മരണങ്ങള്‍ 16 ശതമാനമാണ് ഉയര്‍ന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം കോവിഡ് ഏറ്റവും മോശമായി ബാധിച്ച ഏപ്രില്‍ മാസത്തേക്കാള്‍ ഇരട്ടിയിലധികവുമാണ്.

 

OTHER SECTIONS