കടമെടുപ്പ് പരിധി ചർച്ച പരാജയം; പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ

അതെസമയം തിങ്കളാഴ്ച കേസ് സൂപ്രീം കോടതി വീണ്ടും പരിഗണിക്കും. കേരളത്തിനായി കപിൽ സിബൽ ഹാജരാകും. ചർച്ചയിലെ തീരുമാനം സംസ്ഥാനം കോടതിയെ അറിയിക്കും

author-image
Greeshma Rakesh
New Update
കടമെടുപ്പ് പരിധി ചർച്ച പരാജയം; പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസർക്കാർ

ന്യൂഡൽഹി: സപ്രീംകോടതി നിർദേശ പ്രകാരം നടത്തിയ കടമെടുപ്പ് പരിധിയിലെ കേന്ദ്രം-സംസ്ഥാന സർക്കാരിന്റെ ചർച്ച പരാജയം.കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചില്ല.സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയാറായില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി വേണു പറഞ്ഞു.

13,890 കോടി മാത്രമേ അനുവദിക്കൂ എന്ന കേന്ദ്രം എന്ന് വ്യക്തമാക്കി. ഇത് ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം അറിയിച്ചു.19,370 കോടി രൂപ അധികമായി ആവശ്യപ്പെട്ടതിൽ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചർച്ചയിലെ കേന്ദ്രസർക്കാരിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

സുപ്രീം കോടതി നിർദേശ പ്രകാരമാണ് ധനകാര്യമന്ത്രാലയ സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, അഡീഷണൽ സോളിസെറ്റർ ജനറൽ എന്നിവരുമായി സംസ്ഥാന ചീഫ് സെക്രട്ടറി ധനകാര്യ സെക്രട്ടറി മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നിവർ ചർച്ച നടത്തിയത്. സംസ്ഥാനം 19,370 കോടി രൂപ അധികമായി വേണമെന്ന നിർദേശമാണ് കേരളം മുന്നോട്ടു നച്ചത്.

ഇക്കാര്യം ധനകാര്യവകുപ്പ് സെക്രട്ടറി പരിശോധിച്ചെങ്കിലും അതിനോട് യോജിക്കാൻ തയ്യാറായില്ലെന്ന് വേണു പറഞ്ഞു.അതെസമയം തിങ്കളാഴ്ച കേസ് സൂപ്രീം കോടതി വീണ്ടും പരിഗണിക്കും. കേരളത്തിനായി കപിൽ സിബൽ ഹാജരാകും. ചർച്ചയിലെ തീരുമാനം സംസ്ഥാനം കോടതിയെ അറിയിക്കും.

kerala government Borrowing limit central governement