ബോക്‌സിങ്ങിനിടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പാട്രിക് ഡേ വിടവാങ്ങി

By mathew.18 10 2019

imran-azhar

 

ചിക്കാഗോ: പ്രഫഷണല്‍ ബോക്സിങ് മത്സരത്തിനിടെ തലയ്ക്ക് ഇടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്ന അമേരിക്കന്‍ ബോക്സര്‍ പാട്രിക് ഡേ മരണത്തിന് കീഴടങ്ങി. തലച്ചോറിനേറ്റ ഗുരുതര ആഘാതത്തെ തുടര്‍ന്നാണ് ഇന്നലെ അദ്ദേഹം മരണത്തിന് കീഴടങ്ങുന്നത്.

ശനിയാഴ്ച ചിക്കോഗോയില്‍ ചാള്‍സ് കോണ്‍വെല്ലിനെതിരെ നടന്ന മത്സരത്തിലായിരുന്നു പാട്രിക്കിന് പരിക്കേറ്റത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. അബോധാവസ്ഥയില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മരണം.

ചിക്കാഗോയിലെ വിന്‍ട്രസ്റ്റ് അരീനയില്‍ സൂപ്പര്‍ വാള്‍ട്ടര്‍ വെയ്റ്റ് പോരാട്ടത്തില്‍ ചാള്‍സ് കോണ്‍വെല്ലിന്റെ ഇടിയേറ്റാണ് പാട്രിക്കിന്റെ തലയ്ക്ക് പരിക്കേറ്റത്. പത്താം റൗണ്ടിലായിരുന്നു അപകടം. സ്‌ട്രെച്ചറിലാണ് റിങ്ങില്‍ നിന്ന് അദ്ദേഹത്തെ കൊണ്ടുപോയത്.

റിയോ ഒളിമ്പിക്‌സില്‍ അമേരിക്കന്‍ ടീമംഗമായിരുന്നു കോണ്‍വെല്‍. 2013ല്‍ പ്രൊഫഷണല്‍ കരിയര്‍ തുടങ്ങിയ പാട്രിക് ഡേ ഇതുവരെ 17 വിജയങ്ങള്‍ നേടിയിട്ടുണ്ട്. നാലു മത്സരങ്ങള്‍ തോറ്റു.

 

OTHER SECTIONS