'തലയറുത്ത്' ദുരഭിമാന കൊല; തലയറ്റ മൃതദേഹത്തോടൊപ്പം സഹോദരന്റെയും അമ്മയുടെയും സെൽഫി

By സൂരജ് സുരേന്ദ്രന്‍.06 12 2021

imran-azhar

 

 

മുംബൈ: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാന കൊല. മഹാരാഷ്ട്രയിലെ ഔറംഗാബാദ് ജില്ലയില്‍ നിന്നാണ് മനുഷ്യ മനഃസാക്ഷിയെ നടക്കുന്ന അരുംകൊല പുറത്തുവരുന്നത്. ഞായറാഴ്ചയാണ് ദാരുണമായ സംഭവം. കീര്‍ത്തി ഥോര്‍ എന്ന 19കാരിയാണ് സ്വന്തം അമ്മയുടെയും സഹോദരന്റെയും കൊല കത്തിക്കിരയായത്. കീർത്തിയുടെ പ്രണയ വിവാഹമാണ് കൊലപാതകത്തിൽ കലാശിച്ചത്. കീർത്തി കോളജില്‍ പഠിച്ചിരുന്ന യുവാവുമായി അടുപ്പത്തിലാകുകയും തുടര്‍ന്ന് അയാൾക്കൊപ്പം ജീവിതം ആരംഭിക്കുകയുമായിരുന്നു.


വിവാഹത്തില്‍ അമ്മക്കും സഹോദരനും എതിര്‍പ്പുണ്ടായിരുന്നു. ജൂണിലാണ് ഇരുവരും നാടുവിട്ടത്. എട്ടുദിവസത്തിന് ശേഷം ജൂണ്‍ 21ന് പെണ്‍കുട്ടിയും യുവാവും തമ്മിലുള്ള രജിസ്റ്റര്‍ വിവാഹം നടന്നു. വൈജാപൂര്‍ പോലിസ് സ്‌റ്റേഷനില്‍ ഇരുവരും ഹാജരാകുകയും ചെയ്തു. തുടര്‍ന്ന് ഭര്‍ത്താവിനൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇരുവരും ഒരേ ജാതിയില്‍പ്പെട്ടവരാണെങ്കിലും സമൂഹത്തിന് മുന്നില്‍ മാനഹാനിയുണ്ടാക്കിയെന്നതാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

 

ഒരാഴ്ച മുമ്പ് അമ്മ മകളെ സന്ദര്‍ശിച്ചിരുന്നു. ഡിസംബര്‍ അഞ്ചിന് വീണ്ടും മകനൊപ്പം മകളെ കാണാനായി പോയി. ഒരു വയലിലായിരുന്നു കീര്‍ത്തിയുടെ വീട്. ഭര്‍ത്താവിന്റെ അമ്മയ്‌ക്കൊപ്പം വയലില്‍ ജോലി ചെയ്യുകയായിരുന്നു കീര്‍ത്തി. ഈ സമയത്താണ് അമ്മയും സഹോദരനും വരുന്നത് കണ്ടത്. തുടര്‍ന്ന് ജോലി മതിയാക്കി അവരെ സ്വീകരിച്ചു. രണ്ടുപേര്‍ക്കും വെള്ളം കൊടുത്ത ശേഷം ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക് പോയി. പിറകിലായി എത്തിയ സഹോദരന്‍ കൈയില്‍ കരുതിയിരുന്ന അരിവാളെടുത്ത് കഴുത്തറുക്കുകയായിരുന്നു.

 

കീർത്തിയെ കൊലപ്പെടുത്തിയ ശേഷം വരാന്തയില്‍ വന്ന് ചുറ്റുമുള്ളവര്‍ കാണുന്നതിനായി മുറിച്ചെടുത്ത തല വീശി കാണിച്ചു. അയല്‍വാസികള്‍ക്ക് മുന്നില്‍ തല പ്രദര്‍ശിപ്പിച്ച ശേഷം കൗമാരക്കാരനും അമ്മയും വിര്‍ഗോവന്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി. തുടർന്ന് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു.

 

മറാത്തി സിനിമയെ മോഡലാക്കിയാണ് 17കാരന്‍ കൊല നടത്തിയതെന്ന് പോലിസ് സൂപ്രണ്ട് നിമിത് ഗോയല്‍ പറഞ്ഞു.ഇരുവരുടെയും ഫോണ്‍ പിടിച്ചെടുത്തെങ്കിലും ഫോട്ടോ ഡിലീറ്റ് ചെയ്തിരുന്നതായി പോലിസ് പറഞ്ഞു. ഫോറന്‍സിക് പരിശോധനക്കായി ഫോണ്‍ കൈമാറി. അമ്മയും സഹോദരനും ചേര്‍ന്ന് യുവതിയെ കൊലപ്പെടുത്തുമ്പോള്‍ ഭര്‍ത്താവ് വീട്ടിലുണ്ടായിരുന്നു. കൗമാരക്കാരന്റെ ആക്രമണത്തില്‍നിന്ന് സഹോദരി ഭര്‍ത്താവ് തലനാരിഴക്കാണ് രക്ഷപ്പെട്ടതെന്ന് പോലിസ് കൂട്ടിച്ചേര്‍ത്തു.

 

OTHER SECTIONS