ഡൽഹിയിൽ സ്വകാര്യ ഭാഗങ്ങളിൽ ദണ്ഡടക്കം കയറ്റി സുഹൃത്തുക്കൾ പീഡിപ്പിച്ച പത്ത് വയസുകാരൻ മരിച്ചു; രണ്ട് പേരെ അറസ്റ്റുചെയ്തു

By Lekshmi.01 10 2022

imran-azhar

 

ന്യൂഡൽഹി: മൂന്ന് സുഹൃത്തുക്കൾ ലൈംഗികമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത പത്ത് വയസുകാരൻ മരിച്ചു. ഡൽഹി സർക്കാർ ലോക്നായക് ജയ് പ്രകാശ് നാരായണൻ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.

 

ഒരു ബന്ധു ഉൾപ്പടെ പ്രതികളെല്ലാം പത്തിനും പന്ത്രണ്ടിനും ഇടയിൽ പ്രായമുള്ളവരാണെന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടന്നും പൊലീസ് അറിയിച്ചു. പിടിയിലായവരെ ജുവനൈൽ കോടതിയിൽ ഹാജരാക്കി. ഒളിവിലുള്ള മൂന്നാമനായി തിരച്ചിൽ തുടരുകയാണ്.

 

ഈ മാസം ഇരുപത്തിരണ്ടിനാണ് പത്തുവയസുകാരൻ പീഡനത്തിനിരയായത്.സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് മാതാപിതാക്കൾ കുട്ടിയെ ഡൽഹി സർക്കാർ ലോക് നായക് ജയപ്രകാശ് നാരായൺ ആശുപത്രിയിലെത്തിച്ചത്.

 

OTHER SECTIONS