ഒന്നിനും രക്ഷിക്കാനായില്ല; പ്രതീക്ഷകൾ അവസാനിപ്പിച്ച് സുജിത്ത് മരണത്തിന് കീഴടങ്ങി

By Chithra.29 10 2019

imran-azhar

 

തിരുച്ചിറപ്പള്ളി : നാല് ദിവസമായി കുഴൽക്കിണറിനുള്ളിൽ കുടുങ്ങിക്കിടന്ന രണ്ട് വയസ്സുകാരൻ സുജിത് വിൽസൺ ഒടുവിൽ മരണത്തിന് കീഴടങ്ങി. സുജിത്തിനെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമാക്കിയാണ് അവൻ യാത്രയായത്. പുലർച്ചെ 4.25നാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.

 

രക്ഷാപ്രവർത്തകർ പുറത്തെടുക്കുമ്പോൾ മൃതദേഹം അഴുകിയ നിലയിലായിരുന്നു. കുഴൽക്കിണർ വഴിയാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടുനൽകി. ബലൂൺ ടെക്‌നോളജിയും എയർ ലോക്കിങ് സാങ്കേതിക സംവിധാനവും ഉപയോഗിച്ചാണ് മൃതദേഹം പുറത്തെടുത്തത്.

 

സുജിത്തിനെ രക്ഷിക്കാനായി സമാന്തരമായി കിണർ നിർമ്മിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്. ക്യാമറ ഇറക്കി പരിശോധിച്ചപ്പോഴാണ് മൃതദേഹം അഴുകിയിരുന്നതായി കണ്ടെത്തിയത്. പുലർച്ചെയാണ് മൃതദേഹം പൂർണമായും പുറത്തെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കളിക്കുന്നതിനിടെ സുജിത്ത് ഉപയോഗശൂന്യമായ കുഴൽക്കിണറിലേക്ക് വീണത്.

OTHER SECTIONS