ബോയ്‌ക്കോട്ട് ലക്‌സ്-ദീപികയുടെ ബ്രാന്‍ഡുകള്‍ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം

By online desk .15 01 2020

imran-azhar

 

ഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തിനു പിന്തുണ നല്‍കിയ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ മോഡലായുള്ള എല്ല്ാ ബ്രാന്‍ഡുകളും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. 'ബോയ്കോട്ട് ലക്സ്' എന്ന ഹാഷ്ടാഗാണ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്.

 

നേരത്തെ, ദീപികയുടെ ഏറ്റവും പുതിയ ചിത്രമായ 'ഛപകി'നെതിരെയും ബഹിഷ്‌കരണ ആഹ്വാനം ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ ആഹ്വാനങ്ങളെ മറികടന്ന് ചിത്രം മികച്ച റിപ്പോര്‍ട്ടുകള്‍ നേടി. ഇതിനു പിന്നാലെയാണ് ദീപിക മോഡലാവുന്ന ഉത്പനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ട്വിറ്ററില്‍ ക്യാമ്പയിന്‍ നടക്കുന്നത്.

 


ജെഎന്‍യുവില്‍ നടന്ന ഫീസ് വര്‍ധനക്കെതിരെ വിദ്യാര്‍ത്ഥികള്‍ നടത്തി വന്നിരുന്ന പ്രതിഷേധത്തിനാണ് ദീപിക പിന്തുണയര്‍പ്പിച്ചത്. സമര സ്ഥലത്തെത്തി വിദ്യാര്‍ത്ഥികളെ കണ്ട ദീപിക അവര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എബിവിപി, ബിജെപി നേതാക്കള്‍ ദീപികക്കെതിരെ രംഗത്തു വന്നു. പിന്നീടായിരുന്നു ദീപിക മോഡലായെത്തുന്ന ലക്‌സ് സോപ്പ് ബഹിഷ്‌കരിക്കണമെന്ന ഹാഷ്ടാഗില്‍ മുഴുവന്‍ ഉത്പന്നങ്ങളും ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള ക്യാമ്പയിനാണ് ട്വിറ്ററില്‍ നടന്നത്.

 

 

OTHER SECTIONS