ബ്ര​ഹ്മ​പു​രം മാ​ലി​ന്യ പ്ലാ​ന്‍റി​ൽ തീപിടുത്തം

By Sooraj Surendran.15 03 2019

imran-azhar

 

 

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിൽ വീണ്ടും തീപിടിത്തം. രണ്ടാഴ്ച്ചക്ക് ശേഷം ഇത് രണ്ടാം തവണയാണ് മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം ഉണ്ടായിരിക്കുന്നത്. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവസ്ഥലത്ത് മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുർഗന്ധവും പടരുകയാണ്. അതേസമയം ഇടവിട്ടുണ്ടാകുന്ന തീപിടുത്തത്തിൽ ദുരൂഹതയുണ്ടെന്നാണ് കോർപ്പറേഷന്റെ വാദം. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഉണ്ടാകണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ തീപിടുത്തമുണ്ടായപ്പോൾ റിപ്പോര്‍ട്ട് നല്‍കാന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആവശ്യപ്പെട്ടിരുന്നു.

OTHER SECTIONS