ബ്രസീലില്‍ ബാറില്‍ വെടിവയ്പ്; ആറ് സ്ത്രീകളുള്‍പ്പെടെ 11 പേര്‍ മരിച്ചു

By ANJU.20 05 2019

imran-azhar

 

റിയൊഡിഷാനിറോ: ബ്രസീലില്‍ അക്രമികള്‍ ബാറില്‍ നടത്തിയ വെടിവയ്പില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച ബ്രസീലിന്റെ വടക്കന്‍ നഗരമായ ബലീമിലായിരുന്നു വെടിവെയ്പ് നടന്നത്. ബാറിന്റെ ഉടമ ഉള്‍പ്പെടെ അഞ്ച് പുരുഷന്‍മാരും ആറ് സ്ത്രീകളുമാണ് കൊല്ലപ്പെട്ടത്.


വെടിവയ്പിനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. മുഖംമൂടി ധരിച്ച് ബൈക്കിലും കാറിലുമെത്തിയ ഏഴു പേരാണ് ആക്രമണം നടത്തിയതെന്ന് പോലീസ് പറയുന്നു. അക്രമികള്‍ വെടിവയ്പിനു ശേഷം കടന്നുകളഞ്ഞു. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മയക്കുമരുന്ന് സംഘമാണ് ആക്രമണത്തിനു പിന്നിലെന്നാണ് സ്ഥിരീകരിക്കാത്ത വിവരം.

 

OTHER SECTIONS