2020ലെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ മുഖ്യാതിഥിയായി ബ്രസീല്‍ പ്രസിഡന്റ്

By mathew.14 11 2019

imran-azhar

 


ബ്രസീലിയ: 2020ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ ബ്രസീല്‍ പ്രസിഡന്റ് ഹെയ്ര്‍ ബൊല്‍സൊനാരോ മുഖ്യാതിഥിയാകും. ഇതിന് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ബ്രസീല്‍ പ്രസിഡന്റ് സ്വീകരിച്ചു.

 

11ാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയില്‍ എത്തിയതിനോടനുബന്ധിച്ചാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. ഇത് രണ്ടാം തവണയാണ് ബ്രിക്‌സില്‍ പങ്കെടുക്കാനായി മോദി ബ്രസീലിലെത്തുന്നത്. കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലായിരുന്നു.

 

2009ലായിരുന്നു വളര്‍ന്നു കൊണ്ടിരിക്കുന്ന കമ്പോളങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ബ്രിക്‌സ് ഉച്ചകോടി ആരംഭിക്കുന്നത്. ബ്രിക്‌സ് രാജ്യങ്ങളുടെ നൂതന ഭാവിയും സാമ്പത്തിക വളര്‍ച്ചയുമാണ് ഈ വര്‍ഷത്തെ ഉച്ചകോടിയുടെ പ്രമേയം.

 

OTHER SECTIONS