ആമസോണ്‍ കാട്ടുതീ നേരിടാന്‍ സൈന്യത്തെ നിയോഗിച്ച് ബ്രസീല്‍

By mathew.24 08 2019

imran-azhar

 


പോര്‍ട്ട് വെല്‍ഹോ: ആമസോണ്‍ കാട്ടുതീ നേരിടാന്‍ സൈന്യത്തെ നിയോഗിക്കാനൊരുങ്ങി ബ്രസീല്‍. അന്താരാഷ്ട്ര തലത്തിലെ സമ്മര്‍ദ്ദം ശക്തമായതിനെ തുര്‍ന്നാണ് ഇത്. ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സൊനാരോയാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. ബോല്‍സൊനാരോയുടെ വികലമായ പരിസ്ഥിതി നയങ്ങള്‍ക്കെതിരെ രാജ്യത്തിനകത്തും ശക്തമായ പ്രക്ഷോഭങ്ങള്‍ അരങ്ങേറുന്ന സാഹചര്യത്തില്‍ കൂടിയാണ് തീരുമാനം.

ശനിയാഴ്ച മുതല്‍ ബ്രസീല്‍ സൈന്യത്തെ ഇതിനായി നിയോഗിക്കും. കാട്ടുതീ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ബ്രസീലിയന്‍ ആമസോണ്‍ പ്രദേശങ്ങളിലാവും സൈന്യം ആരംഭിക്കുക. കാട്ടുതീ നേരിടാന്‍ സൈന്യം ശക്തമായി ഇടപെടുമെന്ന് ബോല്‍സൊനാരോ വ്യക്തമാക്കി. സുരക്ഷാ, പരിസ്ഥിതി സംരക്ഷണ ഏജന്‍സികളുമായി സഹകരിച്ചായിരിക്കും സൈന്യത്തിന്റെ പ്രവര്‍ത്തനം.

Amazon Fires

 

ബ്രസീലിന്റെ സാമ്പത്തിക മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുന്നത് മഴക്കാടുകളുടെ സംരക്ഷണമാണെന്ന് ബോല്‍സൊനാരോ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശം പരിസ്ഥിതി പ്രവര്‍ത്തകരുടെ വലിയ എതിര്‍പ്പിന് ഇടയാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് സാവോപോളോയിലും റിയോ ഡി ജനീറോയിലും ആയിരക്കണക്കിന് ആളുകള്‍ അണിനിരന്ന പ്രതിഷേധങ്ങളും നടന്നു.

ആമസോണ്‍ കാട്ടുതീയെ നേരിടാന്‍ ബ്രസീല്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നാവശ്യപ്പെട്ട് പാരീസിലെയും ലണ്ടനിലെയും ജനീവയിലെയും ബോഗോട്ടയിലെയും നയതന്ത്ര കേന്ദ്രങ്ങളിലും വലിയ റാലികള്‍ നടന്നിരുന്നു. ചിലിയിലും ഇക്വഡോറിലും പെറുവിലും സമാനമായ പ്രതിഷേധങ്ങള്‍ നടന്നു. ആമസോണ്‍ വനാന്തരങ്ങളുടെ 60 ശതമാനവും ബ്രസീലിലാണ് സ്ഥിതി ചെയ്യുന്നത്.

 

OTHER SECTIONS