'ഹള്‍ക്കി'നെ പോലെ മസില്‍ പെരുപ്പിക്കാന്‍ ശ്രമം; ബോഡി ബില്‍ഡര്‍ക്ക് ദാരുണാന്ത്യം! എല്ലാവര്‍ക്കും പാഠമാണിത്

By Web Desk.05 08 2022

imran-azhar

 

 

എങ്ങനെയും മസിലുകള്‍ പെരുപ്പിക്കണം! അതിനായി വളഞ്ഞ വഴി തേടുന്നവരുണ്ട്. അവര്‍ക്കു വേണ്ടിയാണ് ഈ വാര്‍ത്ത. മസില്‍ വര്‍ധിപ്പിക്കാന്‍ ശരീരത്തില്‍ മരുന്നു കുത്തിവച്ച ബ്രസീലിയന്‍ ബോഡിബില്‍ഡര്‍ അകാലത്തില്‍ പൊലിഞ്ഞു.

 

55കാരനായ വാല്‍ഡിര്‍ സെഗാറ്റോയാണ് മരിച്ചത്. ഡോക്ടര്‍മാരുടെ മുന്നറിയിപ്പ് അവഗണിച്ചിട്ടാണ് വാല്‍ഡീല്‍ മരുന്ന് ഉപയോഗിച്ചത്. നിരന്തരമായ മരുന്നുപയോഗം ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു വാല്‍ഡീറിന്റെ മരണം.

 

ഹോളിവുഡ് നടനും ബോഡി ബില്‍ഡറുമായിരുന്ന അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍, മാര്‍വല്‍ കഥാപാത്രം ഹള്‍ക്ക് എന്നിവരുടെ ആരാധകനായിരുന്നു വാല്‍ഡീര്‍. അവരെപ്പോലെയാകാനുള്ള ശ്രമമാണ് തിരിച്ചടിയായത്.

 

ദ മോണ്‍സ്റ്റര്‍ എന്നായിരുന്നു വാല്‍ഡീറിനെ അറിയപ്പെട്ടിരുന്നത്. വ്‌ലാദിര്‍ സിന്തോള്‍ എന്ന ടിക്ടോക് അക്കൗണ്ടിലൂടെ ശരീരത്തിന്റെ മാറ്റങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഈ അക്കൗണ്ടിന് 1.7 മില്യന്‍ ഫോളോവേഴ്‌സാണുള്ളത്!

 

ആറു വര്‍ഷം മുമ്പാണ് ഡോക്ടര്‍മാര്‍ വാല്‍ഡീറിനോട് മരുന്നുപയോഗം നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍, ഡോക്ടര്‍മാരുടെ ഉപദേശം ഇയാള്‍ ചെവിക്കൊണ്ടില്ല.

 

വീട്ടുകാരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ഒറ്റപ്പെട്ടാണ് ഇയാള്‍ കഴിഞ്ഞിരുന്നത്. ബോഡി ബില്‍ഡിങ്ങിനാണ് കൂടുതല്‍ സമയവും വാല്‍ഡീര്‍ ചെലവഴിച്ചിരുന്നത്.

 

 

OTHER SECTIONS