By Anju N P.14 Dec, 2017
ലണ്ടന്‍: ബ്രെക്സിറ്റ് നടപടിക്രമങ്ങളില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പില്‍ പ്രധാനമന്ത്രി തെരേസ മേയ്ക്ക് വീണ്ടും തിരിച്ചടി. ഭരണപക്ഷത്തെ 11 എംപിമാര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തതു. ഇതോടെ എല്ലാ ബ്രെക്സിറ്റ് നടപടിക്രമങ്ങളും പാര്‍ലമെന്റിന്റെ അനുമതിക്കു വിധേയമായിരിക്കണമെന്ന ഭേദഗതി പാര്‍ലമെന്റില്‍ പാസായി.
യൂറോപ്യന്‍ യൂണിയനുമായി രണ്ടുവര്‍ഷം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ രൂപപ്പെട്ട ബ്രെക്സിറ്റ് ഉടമ്പടിയാണ് ബ്രിട്ടീഷ് പാര്‍ലമെന്റ് തള്ളിയത്.കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ വിമത എംപിമാരും പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയും ഒരുമിച്ചു കൊണ്ടുവന്ന ഭേദഗതി പ്രമേയത്തില്‍ 650 എംപിമാരില്‍ 309 പേരും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു, ഭരണകക്ഷിയിലെ 11 എംപിമാരും ഇതില്‍പ്പെടും.
അതേസമയം, യൂറോപ്യന്‍ യൂണിയനില്‍നിന്നു പിന്മാറാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.