പ്രണയദിനത്തിലെ അവരുടെ വിവാഹത്തിന് ആയുസ് വെറും 12 ദിനങ്ങൾ മാത്രം

By online desk.28 02 2020

imran-azhar

 

 

ന്യൂ ഡൽഹി: പ്രണയദിനമായ ഫെബ്രുവരി 14ന് ബുലന്ദ്‌ഷഹറിലെ സഖ്‌നിയിൽ വെച്ചാണ് അഷ്ഫാക്ക് തസ്‌ലീനെ വിവാഹം ചെയ്യുന്നത്. പൗരത്വ നിയമത്തിനെതിരെ ഡൽഹിയിൽ പല ഭാഗങ്ങളിലായി നടന്ന കലാപങ്ങളിൽ ഫെബ്രുവരി 25നാണ് അഷ്ഫാക്ക് കൊല്ലപ്പെടുന്നത്. ഇവരുടെ ദാമ്പത്യത്തിന്റെ ആയുസ് വെറും 12 ദിനങ്ങൾ മാത്രം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ തസ്‌ലീൻ പാകം ചെയ്ത ഭക്ഷണം കുടുംബാംഗങ്ങൾക്കൊപ്പം കഴിച്ചുകൊണ്ടാണ് അഷ്ഫാക്ക് വീട് വിടുന്നത്. ഇലക്ട്രീഷ്യനായ അഷ്ഫാക്ക് ജോലിസ്ഥലത്തേക്ക് പോകവെയാണ് കലാപകാരികൾ വെടിവെച്ചു വീഴ്ത്തിയത്. തോക്കുകൾ, വിറകുകൾ, പെട്രോൾ ബോംബുകൾ, മറ്റ് ആയുധങ്ങൾ എന്നിവ ഉപയോഗിച്ച് ആയുധധാരികളായ ജനക്കൂട്ടം ഞായറാഴ്ച രാത്രി മുതൽ മുസ്തഫാബാദിൽ കൂട്ടത്തോടെ എത്തിത്തുടങ്ങിയതായും ചൊവ്വാഴ്ചയോടെ കാര്യങ്ങൾ കൈവിട്ടുപോയെന്നും നാട്ടുകാർ പറയുന്നു. "ഞങ്ങൾ പോലീസുകാരെയും ഫയർ സ്റ്റേഷനുകളെയും വിളിച്ചുകൊണ്ടിരുന്നു, പക്ഷേ ആരും വന്നില്ല. ബുധനാഴ്ച വരെ ആംബുലൻസുകളെ പോലും പ്രവേശിക്കാൻ അനുവദിച്ചില്ല" തസ്‌ലീന്റെ പിതാവ് പറഞ്ഞു.

 

OTHER SECTIONS