By Priya.16 05 2022
കോഴിക്കോട് കൂളിയാട് നിര്‍മ്മിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്നുവീണു. കോഴിക്കോട് ,മലപ്പുറം ജില്ലകളെ പരസ്പരം ബന്ധിപ്പിക്കുന്ന പാലത്തിന്റെ ബീമാണ തകര്‍ന്നുവീണത്. പാലം പണി ആരംഭിച്ച് രണ്ട് വര്‍ഷമായി.ഊരാളുങ്കലിനാണ് പാലം നിര്‍മാണത്തിന്റെ ചുമതല.
സംസ്ഥാനത്ത് ശക്തമായ മഴയില്‍ പലയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായി. ഇന്നും അതിതീവ്ര മഴ തുടരും. എല്ലാ ജില്ലകളിലും മറ്റന്നാള്‍ വരെ മഴ മുന്നറിയിപ്പുണ്ട്. അറബികടലില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തി പ്രാപിക്കുന്നതിനാലാണ് കേരളത്തില്‍ മഴ കനക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് ് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം, വയനാട്, കാസറഗോഡ് എന്നീ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളില്‍ യെല്ലോ അലേര്‍ട്ടുമാണുള്ളത്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ അതിജാഗ്രതാ നിര്‍ദ്ദേശമുണ്ട്. കേരളാ തീരത്ത് മത്സ്യ ബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.