ശബരിമല: ആർത്തവം അശുദ്ധിയാണോ എന്നത് സ്ത്രീയുടെ വ്യക്തിപരമായ തീരുമാനം: വൃന്ദാ കാരാട്ട്

By Sooraj Surendran.12 11 2018

imran-azhar

 

 

ന്യൂ ഡൽഹി: ശബരിമല വിഷയത്തിൽ നിലപാടുമായി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്. ശബരിമലയിൽ യുവതികൾക്ക് ആർത്തവാശുദ്ധിയുടെ പേരിൽ പ്രവേശനം നിഷേധിക്കുന്നത് തെറ്റാണെന്നും വൃന്ദാ കാരാട്ട് ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിന് തടസമാകും വിധമുള്ള അശുദ്ധി ആർത്തവ കാലത്തുണ്ടാകുമോ എന്നത് സ്ത്രീയുടെ വ്യക്തിപരമായ തീരുമാനമാണെന്നും, ആർത്തവം ഉണ്ടാകുന്ന പ്രായ പരിധിയിലുള്ള സ്ത്രീകളെ ആർത്തവം ഉണ്ടാകാനുള്ള സാധ്യതയുള്ളതു കൊണ്ട് അതില്ലാത്ത സമയത്തടക്കം വിലക്കുന്നത് തീർത്തും യുക്തിരഹിതമാണെന്നും വൃന്ദാ കാരാട്ട് പ്രതികരിച്ചു. ക്ഷേത്രപ്രവേശന വിളംബരത്തിന്റെ 82-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡൽഹി കേരളഹൗസിൽ പിആർഡി സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വൃന്ദാ കാരാട്ട്. ജാതിചിന്തകളും അസമത്വങ്ങളും ചവിട്ടി താഴ്ത്തി നാം നേടിയെടുത്ത ക്ഷേത്ര പ്രവേശന വിളംബരം രാജ്യത്തിനാകമാനം മാതൃകയാണെന്നും വൃന്ദാ പറഞ്ഞു.

OTHER SECTIONS