ലണ്ടനില്‍ ഇന്ത്യന്‍ കോടീശ്വരപുത്രിക്ക് 12 പരിചാരകര്‍; ശമ്പളം 28 ലക്ഷം രൂപ

By Anju N P.13 Sep, 2018

imran-azhar

 


ലണ്ടന്‍: ഇന്ത്യന്‍ കോടീശ്വരന്റെ മകളുടെ സുഖവാസമാണ് ഇപ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യുന്നത്. സഹസ്രകോടീശ്വരനായ ഇന്ത്യക്കാരന്റെ മകള്‍ അവിടെ ഉപരിപഠനത്തിനു പോയതാണ്. സ്‌കോട്ലന്‍ഡിനു കിഴക്കായി യൂണിവേഴ്‌സിറ്റി ഓഫ് സെന്റ് ആന്‍ഡ്രൂവില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് കോടീശ്വരപുത്രി. ഒപ്പം പഠിക്കുന്നവരെല്‌ളാം ഹോസ്റ്റലിലും മറ്റുമാണു താമസം. എന്നാല്‍ മകള്‍ക്കായി ഒരു പടുകൂറ്റന്‍ ബംഗ്‌ളാവുതന്നെ വാങ്ങുകയാണ് പിതാവ് ചെയ്തത്. മാത്രമല്ല 12 പരിചാരകരെയും നിയമിച്ചു. റിക്രൂട്ടിങ് ഏജന്‍സിയായ സില്‍വര്‍ സ്വാന്‍ വഴി പരസ്യം നല്‍കിയാണ് പരിചാരകരെ തിരഞ്ഞെടുത്തത്. എന്നാല്‍ കോടീശ്വരന്‍ ആരാണെന്നോ മകളുടെ പേരോ ഒന്നും ഏജന്‍സി പുറത്തുവിട്ടിട്ടില്‌ള. രാവിലെ വിളിച്ചുണര്‍ത്തുന്നതു മുതല്‍ കോളജില്‍ കൊണ്ടുപോയി തിരികെ കൊണ്ടു വന്ന് രാത്രി അത്താഴം നല്‍കി ഉറക്കുന്നതു വരെയുള്ള കാര്യങ്ങള്‍ നോക്കാനാണ് പരിചാരകര്‍. ഒരു ഹൗസ് മാനേജര്‍, മൂന്ന് ഹൗസ് കീപ്പര്‍മാര്‍, ഒരു പൂന്തോട്ടക്കാരന്‍, ഒരു വനിതാ പരിചാരിക, പതിവ് പാചകത്തിന് ഒരു പാചകക്കാരന്‍, മൂന്നു സഹായികള്‍, ഇഷ്ടപെ്പട്ട ഭക്ഷണമുണ്ടാക്കിത്തരാന്‍ പ്രത്യേകമൊരു പാചകക്കാരന്‍, ഡ്രൈവര്‍ എന്നിവരാണ് കൂറ്റന്‍ മാളികയിലുള്ളത്. വനിതാ പരിചാരിക പെണ്‍കുട്ടിയുടെ സന്തതസഹചാരിയാണ്. എപേ്പാഴും പ്രസന്നയായ ഊര്‍ജ്ജസ്വലയായ പെണ്‍കുട്ടിയെയാണു വനിതാ പരിചാരകയായി വേണ്ടതെന്ന് പരസ്യത്തില്‍ വ്യക്തമാക്കിയിരുന്നതായും അതുപ്രകാരമാണ് ഇവരെ തിരഞ്ഞെടുത്തതെന്നും ഏജന്‍സി പറയുന്നു. വിളിച്ചുണര്‍ത്തുന്നതു മുതല്‍ പെണ്‍കുട്ടിയുടെ എല്‌ളാ കാര്യങ്ങളും ഈ വനിതാ പരിചാരികയാണു നോക്കേണ്ടത്. ദിനചര്യകളും ഓരോ ദിവസത്തെ പരിപാടികളുമെല്‌ളാം ചാര്‍ട്ട് ചെയ്യുന്നതും ഇവര്‍ തന്നെ. പെണ്‍കുട്ടിയെ കോളജിലേക്ക് ഒരുക്കി അയയ്ക്കുന്നതിനുളള നടപടിക്കും മുന്‍കയ്യെടുക്കുന്നതും ഈ പ്രധാന പരിചാരികയായിരിക്കും. വസ്ത്രങ്ങള്‍ വാങ്ങുമ്പോഴും ഷോപ്പിങ്ങിനിടയിലുമെല്‌ളാം ഇവര്‍ ഒപ്പം കാണും. പെണ്‍കുട്ടിയെ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുന്നതിനു വാതില്‍ തുറന്നു നല്‍കേണ്ടത് പാചകക്കാരനാണ്. സഹായികള്‍ മൂന്നു പേരും ഭക്ഷണം വിളമ്പും. മേശയും കസേരകളുമെല്‌ളാം വൃത്തിയാക്കി വയ്‌ക്കേണ്ടതും ഇവര്‍ തന്നെ. പരിചാരകര്‍ക്ക് നല്‍കുന്ന ശമ്പളവും ചെറുതൊന്നുമല്‌ള. 30,000 പൗണ്ട് അതായത് ഏകദേശം 28 ലക്ഷം ഇന്ത്യന്‍ രൂപയാണ് ാണ് ഒരാളുടെ വാര്‍ഷിക ശമ്പളം.

 

OTHER SECTIONS