ലാൻഡിങ്ങിന് മിനിറ്റുകൾ ബാക്കി, വിമാനത്തിനുള്ളിൽ പുക; പരിഭ്രാന്തരായി യാത്രക്കാർ (വീഡിയോ)

By Sooraj Surendran.06 08 2019

imran-azhar

 

 

മാഡ്രിഡ്: ലാൻഡ് ചെയ്യാൻ മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ വിമാനത്തിനുള്ളിൽ പുക നിറഞ്ഞത് യാത്രക്കാരിൽ പരിഭ്രാന്തി പടർത്തി. ബ്രിട്ടിഷ് എയർവെയ്സ് വിമാനത്തിലാണ് സംഭവം. തകരാറിനെ തുടർന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ലണ്ടനിൽനിന്ന് സ്പെയിനിലേക്കു വിമാനത്തിനാണ് തരാർ ഉണ്ടായത്. വിമാനത്തിനുള്ളിൽ പുക നിറഞ്ഞതോടെ അടിയന്തരമായി നിലത്തിറക്കി എമെർജെൻസി വാതിലിലൂടെയാണ് യാത്രക്കാരെ പുറത്തിറക്കിയത്. വിമാനത്തിനടുത്തു നിന്നും സാധിക്കാവുന്നത്ര ദൂരത്തേക്ക് മാറണമെന്നും അധികൃതർ നിർദേശം നൽകിയതായി യാത്രക്കാർ പറയുന്നു. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി.

#BritishAirways #Valencia #EmergencyLanding Still waiting to hear what actually happened on our British Airways flight from LHR to Valencia in which our cabin filled with smoke in the last 10 minutes of flight, had to disembark via emergency chutes. No comms 60 mins and counting! pic.twitter.com/UywuesxHeC

— Gayle Fitzpatrick (@gaylem1978) 5 August 2019 " target="_blank">

OTHER SECTIONS