ഫിലിപ്പ് ലീ രാജി വെച്ചു

By Kavitha J.13 Jun, 2018

imran-azhar

ലണ്ടന്‍: ബ്രിട്ടീഷ് കാബിനറ്റിലെ ജൂണിയര്‍ മന്ത്രി ഫിലിപ്പ് ലീ ബ്രെക്‌സിറ്റ് വിഷയത്തില്‍ പാര്‍ലമെന്റിനുള്ള പങ്ക് പരിമിതപ്പെടുത്തുന്ന സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് രാജിവച്ചു. 2019 മാര്‍ച്ച് എന്ന യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിനു നിശ്ചയിച്ചിട്ടുള്ള സമയപരിധി നീട്ടണമെന്നും ബ്രെക്‌സിറ്റ് നടപടിക്രമം സംബന്ധിച്ചു കാബിനെറ്റ് വീണ്ടും ഹിതപരിശോധന നടത്തണമെന്നും ലീ ആവശ്യപ്പെട്ടു.

 

നിലവില്‍ ഉള്ള സാഹചര്യത്തില്‍ ബ്രെക്‌സിറ്റ് നടപ്പാക്കിയാല്‍ ബ്രിട്ടനു വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്നും പാര്‍ലമെന്റില്‍ തെരേസാ മേ സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേദഗതികള്‍ക്ക് എതിരേ വോട്ടുചെയ്യാന്‍ വേണ്ടിയാണു രാജിയെന്നും ലീ അറിയിച്ചു.

OTHER SECTIONS