ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് നരേന്ദ്ര മോദിയെന്ന് ബ്രിട്ടീഷ് ഹെറാള്‍ഡ്

By mathew.23 06 2019

imran-azhar


ലണ്ടന്‍: 2019ലെ ശക്തനായ നേതാവിനെ കണ്ടെത്താന്‍ 'ബ്രിട്ടിഷ് ഹെറള്‍ഡ്' മാസിക വായനക്കാര്‍ക്കിടയില്‍ നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ ഒന്നാമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസിലെയും റഷ്യയിലെയും ചൈനയിലെയും പ്രസിഡന്റുമാരെ മറികടന്നാണ് മോദി ഈ നേട്ടം സ്വന്തമാക്കിയത്. 30.9% പേര്‍ വോട്ടെടുപ്പില്‍ മോദിയെ പിന്തുണച്ചു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ (29.9%), ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് (21.9%), യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് (18.1%) എന്നിങ്ങനെയായിരുന്നു ജനപിന്തുണ.


ഈ മാസം ആദ്യവാരം തന്നെ ഓണ്‍ലൈനിലെ വോട്ടെടുപ്പു പേജ് 25 ലക്ഷം ഹിറ്റ് നേടിയിരുന്നു. വോട്ടെടുപ്പിനിടെ വായനക്കാരുടെ ബാഹുല്യം നിമിത്തം പലതവണ വെബ്‌സൈറ്റ് തകരാറിലാവുകയും ചെയ്തു.


അവസാന റൗണ്ടില്‍ എത്തിയ 25 പേരില്‍ നിന്ന് വിദഗ്ധസമിതി 4 നേതാക്കളുടെ ചുരുക്കപ്പട്ടിക തയാറാക്കുകയായിരുന്നു. ജൂലൈ 15 ലക്കം ഹെറള്‍ഡ് മാസികയുടെ മുഖചിത്രം നരേന്ദ്ര മോദിയായിരിക്കും.

 

OTHER SECTIONS