ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയതായി അമേരിക്ക

By mathew.11 07 2019

imran-azhar


വാഷിങ്ടണ്‍: ഇറാനെതിരെ ഗുരുതര ആരോപണവുമായി അമേരിക്ക. ബ്രിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാന്‍ ഇറാന്‍ ശ്രമം നടത്തിയതായാണ് അമേരിക്കയുടെ ആരോപണം. ഇറാന്‍ റെവലൂഷണറി ഗാര്‍ഡിന്റെ അഞ്ച് സായുധ ബോട്ടുകള്‍ ഉപയോഗിച്ച് ബിട്ടീഷ് എണ്ണക്കപ്പല്‍ പിടിച്ചെടുക്കാനായിരുന്നു ശ്രമം. എന്നാല്‍, എണ്ണക്കപ്പലിന് അകമ്പടിയായുണ്ടായിരുന്ന ബ്രിട്ടീഷ് നാവികസേനാ കപ്പല്‍ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടിയതോടെ ആ ശ്രമത്തില്‍ നിന്ന് ബോട്ടുകള്‍ പിന്മാറുകയായിരുന്നുവെന്നും അമേരിക്ക അറിയിച്ചു.

ബുധനാഴ്ച ഉച്ചക്ക് ശേഷം ഹോര്‍മുസ് കടലിടുക്ക് കടക്കുമ്പോഴാണ് ഇറാനിയന്‍ ബോട്ടുകള്‍ എണ്ണക്കപ്പലിന് നേരെ തിരിയുകയും കപ്പാന്‍ ഇറാന്‍ അതിര്‍ത്തിയിലേക്ക് നിര്‍ത്തണമെന്നും ആവശ്യപ്പെട്ടത്. എന്നാല്‍, ഇതിന് പിന്നാലെ എണ്ണക്കപ്പലിന് അകമ്പടി സേവിച്ചിരുന്ന എച്ച്.എം.എസ്. മോണ്‍ട്രോസ് ഇവയ്ക്ക് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ഇതോടെ കപ്പല്‍ പിടിച്ചെടുക്കാനുള്ള ശ്രമത്തില്‍ നിന്ന് സംഘം പിന്മാറുകയായിരുന്നു.

അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്താരാഷ്ട്ര നിയമങ്ങള്‍ തെറ്റിച്ചെന്നാരോപിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടു പോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടന്‍ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന് ബ്രിട്ടന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

OTHER SECTIONS