ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു; ഒരാള്‍ അറസ്റ്റില്‍

By RK.16 10 2021

imran-azhar


ലണ്ടന്‍: ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം സര്‍ ഡേവിഡ് അമെസ് കുത്തേറ്റ് മരിച്ചു. കിഴക്കന്‍ ഇംഗ്ലണ്ടിലെ ലീ ഓണ്‍ സീയിലെ ബെല്‍ഫെയേഴ്സ് മെത്തഡിസ്റ്റ് പള്ളിയില്‍ പൊതുയോഗത്തിനിടെയാണ് അമെസിന് കുത്തേറ്റത്.

 

സംഭവത്തിന് പിന്നില്‍ ഇസ്ലാമിക തീവ്രവാദികളാണെന്ന് മെട്രോപൊളിറ്റന്‍ പൊലീസ് പറഞ്ഞു. സംഭവത്തില്‍ ഇരുപത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിലേക്കു നയിച്ച സാഹചര്യങ്ങള്‍ സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് സര്‍ ഡേവിഡ് അമെസ്. 1983 മുതല്‍ പാര്‍ലമെന്റ് അംഗമാണ്. 1997 മുതല്‍ സൗത്ത് എന്‍ഡ് വെസ്റ്റ് മണ്ഡലത്തെയാണ് ഇദ്ദേഹം പ്രതിനിധീകരിക്കുന്നത്.

 

 

 

 

OTHER SECTIONS