By Sooraj Surendran .06 02 2019
ജക്കാർത്ത: വൈകിയെത്തി യാത്ര തടസപ്പെട്ടതിന് ബ്രിട്ടീഷ് യുവതി ഇമിഗ്രേഷൻ ഉദ്യോഗസ്ഥനെ മർദിച്ചു. ഇൻഡോനേഷ്യയിലെ ബാലിയിലാണ് സംഭവം. ഓജി തഗാദാസ് (43) എന്ന ബ്രിട്ടീഷ് വനിതയെ ബാലീ കോടതി 6 മാസം തടവ് ശിക്ഷക്ക് വിധിച്ചു. ജൂലൈ മാസത്തിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. ടൂറിസ്റ്റ് വിസയുടെ കാലാവധി കഴിഞ്ഞതിനാൽ യാത്ര ചെയ്യാൻ അനുവദിക്കില്ലെന്ന് അധികൃതർ പറയുകയും 40000 ഡോളർ പിഴ അടച്ച് കാലാവധി നീട്ടണമെന്നും ആവശ്യപ്പെട്ടു. ഈ തർക്കങ്ങൾക്കിടയിൽ തഗാദാസ് യാത്ര ചെയ്യേണ്ടിയിരുന്ന വിമാനം പറന്നുയർന്നു. ഇതാണ് തഗാദാസിനെ പ്രകോപിപ്പിച്ചത്. ഇതേ തുടർന്നാണ് കോടതി ശിക്ഷ വിധിച്ചത്.