വൈദ്യുതി ജീവനക്കാരന്‍റെ കരണത്തടിച്ച് മന്ത്രി സഹോദരന്‍, കേസെടുക്കാതെ പൊലീസ്

By online desk.14 01 2020

imran-azhar

 


മുംബൈ: പൊതുജനം നോക്കി നില്‍ക്കെ വൈദ്യുതി ജീവനക്കാരന്റെ കരണത്തടിച്ച് നേതാവ്. എൻസിപി നേതാവും മുംബൈ കൗണ്‍സിലറുമായ കപ്ടന്‍ മാലിക്കാണ് സ്വകാര്യ പവര്‍ കമ്പനിയിലെ കരാര്‍ ജീവനക്കാരനെ ആളുകള്‍ നോക്കി നില്‍ക്കെ മുഖത്തടിച്ചത്. മന്ത്രി നവാബ് മാലിക്കിന്‍റെ സഹോദരനാണ് കപ്ടന്‍ മാലിക്. പൊതുജനത്തിന്‍റെ താല്‍പര്യപ്രകാരമാണ് ജീവനക്കാരനെ മര്‍ദ്ദിച്ചതെന്നാണ് മാലിക്കിന്റെ വാദം.

 


 

 

അനാവശ്യമായി, അനുമതിയില്ലാതെ റോഡുകള്‍ കുത്തിപ്പൊളിക്കുന്നതിലൂടെ ജീവനക്കാര്‍ ബോംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന് കോടികളുടെ നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും ഇതില്‍ പ്രതിഷേധിച്ചാണ് തല്ലിയതെന്നുമാണ് കൗണ്‍സിലറുടെ വാദം. അനുമതിയില്ലാതെയാണ് കമ്പനി റോഡ് കുത്തിപ്പൊളിച്ചതെന്ന് കോര്‍പറേഷനും വിശദീകരണവുമായി എത്തിയിരുന്നു.

 

ജീവനക്കാരനെ കൗണ്‍സിലർ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടു കൂടി കൗൺസിലറിന്റെ നടപടിക്കെതീരെ കേസെടുക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷവും സോഷ്യല്‍മീഡിയ ആക്ടിവിസ്റ്റുകളും രംഗത്തെത്തി. അനുമതിയില്ലാതെയാണ് റോഡ് കുത്തിപ്പൊളിച്ചതെങ്കില്‍ കമ്പനിക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും ജീവനക്കാരെ തല്ലാന്‍ കൗണ്‍സിലര്‍ക്ക് ആരാണ് അധികാരം കൊടുത്തതെന്നും ബിജെപി നേതാവ് ക്രിത് സൊമയ ചോദിച്ചു. കൗണ്‍സിലര്‍ക്കെതിരെ കേസെടുക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാല്‍, കേസെടുക്കാന്‍ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.

 

 

OTHER SECTIONS